സ്വര്‍ണം വാങ്ങാന്‍ ഇത് നല്ലകാലം, കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വില
സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇത് നല്ലകാലമാണ്. പവന് 19600 രൂപയായി കുറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഈ അവസരം മുതലെടുക്കാം. ഇന്ന് ശരാശരി 30 പവന്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഏകദേശം 1,50,000 രൂപ വരെ ലാഭമുണ്ടാവും
സ്വര്‍ണ വിലകുറഞ്ഞതറിഞ്ഞ് ജൂലറികളില്‍ തിരക്ക് കൂടിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ വില കുറഞ്ഞതില്‍ ഏറ്റവും കൂടുതല്‍ ആഹഌദിക്കുന്നത് മലയാളികളാണ്. സ്വര്‍ണത്തിന്റെ വിലകുടിയത് കാരണം വിവാഹങ്ങള്‍വരെ മാറ്റിവെച്ച സംഭവങ്ങള്‍ വരെ കേരളത്തിലുണ്ടായിട്ടുണ്ട്. സ്വര്‍ണം കുറഞ്ഞ് പോയതിന്റെ പേരില്‍ പല വിവാഹങ്ങളും മുടങ്ങിയിട്ടുമുണ്ട്.
ആഭ്യന്തര വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. പവന് 80രൂപ കുറഞ്ഞ് 19600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂറഞ്ഞ് 2450 രൂപയായി. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മികച്ച ഉണര്‍വിലേക്ക് കടന്നതാണ് നിലവില്‍ രാജ്യാന്തര തലത്തില്‍ സ്വര്‍ണവിലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
അമേരിക്കന്‍ ഓഹരി വിപണികളായ നാസ്ഡാക്കും ഡൗണ്‍ജോണ്‍സും റെക്കാഡ് ഉയരങ്ങളിലേക്ക് കുതിക്കുന്നതും സ്വര്‍ണത്തിന് വിലകുറയാന്‍ കാരണമായിട്ടുണ്ട്.
നിക്ഷേപകരെല്ലാം സ്വര്‍ണം, ക്രൂഡോയില്‍ എന്നിവയില്‍ നിന്ന് പിന്‍വാങ്ങി ഓഹരി വിപണികളിലേക്ക് പണം ഒഴുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം കുതിച്ചുയരുകയാണ്. ഇതാണ് സ്വര്‍ണവിലയുടെ തകര്‍ച്ചയ്ക്ക് കാരണംമെന്നും വിലയിരുത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha