ചെക്ക് മാറുമ്പോള്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമയെ ഫോണ്‍ വിളിച്ചറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്
വലിയ തുകയ്‌ക്കുള്ള ചെക്കുകള്‍ മാറുമ്പോള്‍ അക്കൗണ്ട് ഉടമയെ ഫോണില്‍ വിളിച്ചറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലല്ലാതെ വേറെബാങ്കിലാണ് ചെക്ക് സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ ആ ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. വ്യാജ ചെക്ക് ലീഫുകള്‍ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതു തടയുന്നതിനാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. 5 ലക്ഷം രൂപയ്‌ക്കു മുകളിലുളള ചെക്കുകള്‍ പണമാക്കി മാറ്റി നല്‍കുന്നതിനുമുമ്പ് പല തലങ്ങളില്‍ പരിശോധന നടത്തി ഉറപ്പു വരുത്തേണ്ടതാണ്.
രണ്ടു ലക്ഷത്തിനു മേലുള്ള ചെക്കുകള്‍ ആണെങ്കില്‍ തന്നെ വിവരം അക്കൗണ്ട് ഉടമയെ അറിയിക്കേണ്ടതാണ്. അള്‍ട്രാ വയലറ്റ് വെളിച്ചത്തില്‍ ചെക്ക് പരിശോധനകളും അത്യാവശ്യമാണ്. ഉയര്‍ന്ന ചെക്ക് മാറാന്‍ വരുമ്പോള്‍ തന്നെ അക്കൗണ്ട് ഉടമയെ ഫോണില്‍ വിളിച്ച് ഇടപാട് കള്ളമല്ല എന്ന് ഉറപ്പു വരുത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha