ചെക്കുമാറുമ്പോള്‍ അക്കൗണ്ട് ഉടമയെ ഫോണിലൂടെ അറിയിക്കണം
ഉയര്‍ന്ന തുകയ്ക്കുള്ള ചെക്കുകള്‍ മാറി നല്‍കുമ്പോള്‍ അക്കൗണ്ട് ഉടമയെ ഫോണിലൂടെ വിവരമറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്. അക്കൗണ്ടുള്ള ബാങ്ക് ശാഖയിലല്ല ചെക്ക് സമര്‍പ്പിക്കപ്പെടുന്നതെങ്കില്‍ ആ ശാഖയുമായി ബന്ധപ്പെടുകയും വേണം. വ്യാജ ചെക്ക് ലീഫുകള്‍ ഹാജരാക്കി തട്ടിപ്പ് നടത്തുന്നതു തടയുന്നതിനാണ് പുതിയ നിര്‍ദേശങ്ങള്‍. അഞ്ച് ലക്ഷം രൂപയ്ക്കു മേലുള്ള ചെക്കുകള്‍ പണമാക്കി മാറ്റി നല്‍കുംമുന്‍പ് പല തലങ്ങളില്‍ പരിശോധന നടത്തി തട്ടിപ്പില്ലെന്ന് ഉറപ്പുവരുത്തണം.
ഉയര്‍ന്ന തുകയ്ക്കുള്ള ചെക്കുകള്‍ മാറാന്‍ കിട്ടുമ്പോള്‍ അക്കൗണ്ട് ഉടമയെ ഫോണില്‍ വിളിച്ച് ഇടപാട് വ്യാജമല്ലെന്ന് ഉറപ്പാക്കണം. തുക രണ്ടു ലക്ഷത്തിനു മേല്‍ ആണെങ്കില്‍ത്തന്നെ അക്കൗണ്ട് ഉടമയെ അറിയിക്കണം. അള്‍ട്രാ വയലറ്റ് വെളിച്ചത്തില്‍ ചെക്ക് പരിശോധിക്കുകയും വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha