ആഗോള കാര്‍ഷികസംഗമത്തിന് തുടക്കമായി
ഹൈടെക് കൃഷിയുടെയും കാര്‍ഷിക വ്യവസായങ്ങളുടെയും ആസ്ഥാനം കേരളമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷി വകുപ്പും കെഎസ് ഐഡിസിയും ചേര്‍ന്നു കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെറ്ററില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ ആഗ്രോമീറ്റ് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിങ് ഉദ്‌ഘാടനം ചെയ്‌തു. രണ്ടു വര്‍ഷത്തിനപ്പുറം സംസ്ഥാനത്തെ ജൈവകൃഷി മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ചിട്ടുളള പദ്ധതികള്‍ക്കു പിന്‍ബലമേകാന്‍ കര്‍ഷകരെ തയ്യാറാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കര്‍ഷകന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും കാര്‍ഷിക മേഖലയില്‍ നിന്നുതന്നെ ജീവിക്കാനുളള വരുമാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും കാര്‍ഷികരംഗത്ത് കടന്നുവരുന്ന ചെറുപ്പക്കാര്‍ക്ക് എല്ലാ സഹായവും പ്രോല്‍സാഹനവും ഈ മേളയില്‍ മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തു.
പതിനായിരത്തോളം കര്‍ഷകര്‍ പ്രതിനിധികളായി പങ്കെടുക്കുന്ന സംഗമത്തില്‍ കാര്‍ഷിക മേഖലയിലെ വിവധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒന്‍പതു സമ്മേളനങ്ങളുണ്ട്. 50 വിദഗ്‌ധര്‍ ഇതില്‍ പങ്കെടുക്കുന്നു. ജൈവകൃഷിയിലെ വ്യവസായ സാധ്യതകള്‍ക്കു മാത്രമായി 150ലേറെ സ്റ്റാളുകള്‍ സംഗമത്തിലുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്ന് വ്യവസായികളും വിദേശ പ്രതിനിധികളും ഈ സംഗമത്തില്‍ പങ്കെടുക്കുന്നു. കേരളത്തില്‍ കാര്‍ഷിക വ്യവസായ രംഗത്ത് മുതല്‍മുടക്കിനു തയ്യാറായി ആദ്യദിനം തന്നെ 82 പേര്‍ മുന്നോട്ടു വന്നു.
https://www.facebook.com/Malayalivartha