ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു...
ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 478 പോയന്റ് താഴ്ന്ന് 34301ലും നിഫ്റ്റി 127 പോയന്റ് നഷ്ടത്തില്‍ 10,325ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 198 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 363 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ഫാര്‍മ, ആദാനി പോര്‍ട്സ്, ടാറ്റ സ്റ്റീല്‍ മാരുതി സുസുകി, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍ ഐടിസി, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്എംആന്റ്എം, വിപ്രോ, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്
" f
https://www.facebook.com/Malayalivartha