ആധാറിനൊപ്പം മാസ്‌ക് ചെയ്ത ആധാറും ഇനി ഡൗണ്‍ലോഡ് ചെയ്യാം
ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ആധാര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാസ്‌ക് ചെയ്ത ഇആധാര്‍ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
മാസ്‌ക് ചെയ്തിട്ടുള്ള ആധാറില്‍ നാല് ഡിജിറ്റ് നമ്പര്‍ മാത്രമാണ് കാണിക്കുക. ഫോട്ടോയും സ്മാര്‍ട്ട് ക്യുആര്‍ കോഡും ഉണ്ടാകും. സാധാരണ ആധാറിനൊപ്പം മാസ്‌ക് ചെയ്ത ആധാറും ഇനി ഡൗണ്‍ലോഡ് ചെയ്യാം.
എങ്ങനെ ഇആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം
യുഐഡിഎഐയുടെ വെബ്‌സൈറ്റായ httsp://uidai.gov.in/ ലോ അല്ലെങ്കില്‍ https//eaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ കയറുക.
എന്റോള്‍ നമ്പര്‍ ഉപയോഗിച്ചോ, ആധാര്‍ നമ്പര്‍ ഉപയോഗിച്ചോ വ്യര്‍ച്വല്‍ ഐഡി ഉപയോഗിച്ചോ ഇആധാറോ മാസ്‌ക് ചെയ്ത ആധാറോ ഡൗണ്‍ലോഡ് ചെയ്യാം.
https://www.facebook.com/Malayalivartha