ഫര്‍ണീച്ചര്‍ വ്യാപാരമേഖലയിലെ മാന്ദ്യം; കേരള ഫര്‍ണീച്ചര്‍ വിദേശത്തെത്തിക്കാന്‍ ഫുമ്മ
വ്യാപാരമേഖലയിലെ മാന്ദ്യം മറികടക്കാന്‍ കേരളത്തില്‍ നിര്‍മിക്കുന്ന ഫര്‍ണീച്ചറുകള്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കുമായി വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും അയയ്ക്കാന്‍ ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുടെ സംഘടന പദ്ധതി തയ്യാറാക്കുന്നു. ഫര്‍ണീച്ചര്‍ വ്യാപാരികളുടെ സംഘടനയായ ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ വ്യാപാരം മെച്ചപ്പെടുത്താന്‍ ഒരു കോടി രൂപയുടെ സമ്മാന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ആരംഭിച്ച ഫുമ്മ ഫര്‍ണിച്ചര്‍ ഫെസ്റ്റില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കുക. ആറു മാസത്തിനിടെയാണ് സമ്മാനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യ നറുക്കെടുപ്പ് കഴിഞ്ഞദിവസം തൃശൂരില്‍ നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. തേക്ക്, ഈട്ടി തടികളില്‍ നിര്‍മിച്ച കേരള ഫര്‍ണിച്ചറിനു വിദേശങ്ങളിലും നല്ല മതിപ്പുണ്ടെന്നു യോഗം ചൂണ്ടിക്കാട്ടി. ചൈനയിലും മലേഷ്യയിലും പ്രദര്‍ശനങ്ങള്‍ ഒരുക്കും.
https://www.facebook.com/Malayalivartha