പുതിയ സുരക്ഷാചട്ടങ്ങള്‍ പാലിക്കാനാവാതെ മാരുതി ഓംമ്‌നി വിസ്മൃതിയിലേക്ക്
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നടപ്പാക്കാനാവാതെ മൂന്നര പതിറ്റാണ്ടായി ഇന്ത്യന്‍ നിരത്തിലെ നിറസാനിധ്യമായിരുന്ന ഓംമ്‌നി വിസ്മൃതിയിലേക്ക്. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ ചില മോഡലുകളില്‍ മാറ്റം വരുത്തി നിര്‍മ്മിക്കാന്‍ കഴിയാത്തതിനാലാണ് കമ്പനിയുടെ ഈ തീരുമാനം. അതുകൊണ്ട് അത്തരത്തിലുളളവ 2020 ഒക്ടോബറോടെ നിര്‍മ്മാണം അവസാനിപ്പിക്കേണ്ടി വരും.
ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ മാരുതി 800 ഉം പുതിയ നിയമം മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. അതുപോലെ ഓംമ്‌നിയും വിസ്മൃതിയിലാവേണ്ടി വരും. 1984 ല്‍ മാരുതി പുറത്തിറക്കിയ ഓംമ്‌നി ചുരുങ്ങിയ കാലം കൊണ്ട് നഗരത്തിലും ഗ്രാമങ്ങളിലും ഏറെ പ്രിയപ്പെട്ടതായി മാറിയിരുന്നു. ഫഌറ്റ് ഫ്രണ്ട് മോഡലായി ഓംമനിയ്ക്ക് പുതിയ ക്രാഷ് ടെസ്റ്റിനെ അതിജിവിക്കാന്‍ കഴിയില്ല. ഒരു വലിയ കൂട്ടിയിടിയുടെ ആഘാതം താങ്ങാനുള്ള ശേഷി അതിനില്ല.
ഇക്കോ വാനും ഓള്‍ട്ടോ 800 ഉം ആണ് ക്രിറ്റിക്കല്‍ ലൈനിലുള്ള മറ്റ് മോഡലുകള്‍. എന്നാല്‍ പുതിയ ചട്ടങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ പരിശോധന മറികടക്കാനാവുന്ന വിധം ഈ മോഡലുകള്‍ പരിഷ്‌കരിക്കാനാവും. അംബാസിഡറില്‍ നിന്നും മാരുതി 800 ലേക്കുള്ള മാറ്റത്തിന് തൊട്ട് പിന്നാലെയാണ് ഇന്ത്യന്‍ നിരത്തുകള്‍ക്ക് തീരെ പരിചിതമല്ലാത്ത ഓംമ്‌നി സ്ലൈഡിംഗ് ഡോറുകളുമായി വരുന്നത്. വലിയ വാഹനത്തില്‍ സീറ്റുകള്‍ ആവശ്യാനുസരണം അറേഞ്ച് ചെയ്താല്‍ എട്ടു പേര്‍ക്ക് വരെ ഇതില്‍ യാത്ര ചെയ്യാമായിരുന്നു.
https://www.facebook.com/Malayalivartha