ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി കാര്‍ നല്‍കി സാവ്ജി ധെലാക്കിയ വീണ്ടും വ്യവസായ ലോകത്തെ ഞെട്ടിച്ചു
സ്വന്തം ജീവനക്കാര്‍ക്കായി ദീപാവലിക്ക് വമ്പന്‍ സമ്മാനങ്ങള്‍ ഒരുക്കി വാര്‍ത്ത സൃഷ്ടിക്കുന്ന സൂററ്റിലെ വജ്രവ്യാപാരി സാവ്ജി ധൊലാക്കിയ ഈ വര്‍ഷവും ജീവനക്കാര്‍ക്ക് 600 കാറുകളാണ് സമ്മാനിച്ചത്. ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 1700 ജീവനക്കാരെയാണ് വമ്പന്‍ സമ്മാനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. കാര്‍ വേണ്ടാത്തവര്‍ക്ക് ബാങ്കില്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നല്‍കി. ഇതില്‍ 4 പേര്‍ക്ക് സമ്മാനം നല്‍കിയത് സാക്ഷാല്‍ നരേന്ദ്രമോദിയാണ്. സമ്മാനം ലഭിച്ചവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ക്വിഡ്, സെലേറിയോ കാറുകളാണ് ജീവനക്കാര്‍ക്ക് സാവ്ജി ധൊലാക്കിയ നല്‍കിയത്. 5.38 ലക്ഷം രൂപയാണ് മാരുതി സെലറിയോയുടെ വില, റെനോ ക്വിഡിന് 4.4 ലക്ഷം രൂപ വില വരും. 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 3 ജീവനക്കാര്‍ക്ക് ഒരു കോടിയോളം വില വരുന്ന മെഴ്‌സിഡീസ് ബെന്‍സ് കാറുകളും സമ്മാനിച്ചിട്ടുണ്ട്. 2015 ല്‍ 491 കാറുകളും 200 ഫ്‌ളാറ്റുകളും ബോണസായി നല്‍കിയ ധൊലാക്കിയ 2016 ല്‍ 400 ഫ്‌ളാറ്റുകളും 1260 കാറുകളും നല്‍കി വ്യവസായ ലോകത്തെ ഞെട്ടിച്ചിരുന്നു.
50 കോടി രൂപയാണ് ഈ ദീപാവലിക്ക്് ജീവനക്കാര്‍ക്കായി ധൊലാക്കിയ മാറ്റിവെച്ചത്. പ്രവര്‍ത്തനമികവിലൂടെ, ഹരികൃഷ്ണ ഗ്രൂപ്പിലുള്ള 5000 ജീവനക്കാരില്‍ 4000 പേരെങ്കിലും ഇതിനകം വിലപിടിച്ച സമ്മാനങ്ങള്‍ നേടിക്കഴിഞ്ഞതായി സാവ്ജി ഫെയ്‌സ്ബുക്കില്‍ എഴുതി. മാനേജ്‌മെന്റ് വിഭാഗത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് മെഴ്‌സിഡസ് ബെന്‍സുകള്‍ നേരത്തേ നല്‍കിയിരുന്നു.
1977 ല്‍ പന്ത്രണ്ടര രൂപയുമായി സൂറത്തിലെത്തിയ സാവ്ജിയുടെ രത്‌നവ്യവസായ ശൃംഖലയുടെ ഇപ്പോഴത്തെ വാര്‍ഷിക വരുമാനം 6000 കോടിയാണ്. ജീവിതം പഠിപ്പിക്കാനായി ഇരുപത്തൊന്നുകാരനായ മകന്‍ ദ്രവ്യയെ ദാരിദ്ര്യം അറിഞ്ഞു വരാന്‍ സാവ്ജി കേരളത്തിലേക്ക് 'ബംഗാളി'യായി പറഞ്ഞയച്ചത് വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha