ആഭ്യന്തര സര്‍വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര്‍ ഇന്ത്യ
ആഭ്യന്തര സര്‍വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര്‍ ഇന്ത്യ. നവംബര്‍ അവസാനം സര്‍വിസ് ആരംഭിക്കും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വിസ്. സാധാരണ സമയത്തെ വിമാന നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതില്‍ യാത്ര ചെയ്യാനാകും.
അമേരിക്കയിലും യൂറോപ്പിലും നിരക്ക് കുറഞ്ഞ ഇത്തരം സര്‍വിസുകള്‍ വ്യാപകമാണ്. ഈ മാതൃകയാണ് രാജ്യത്തും നടപ്പാക്കുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഡല്‍ഹി ഗോവ ഡല്‍ഹി, ഡല്‍ഹി കോയമ്പത്തൂര്‍ ഡല്‍ഹി, ബംഗളൂരു അഹ്മദാബാദ് ബംഗളൂരു റൂട്ടുകളില്‍ നവംബര്‍ 30ന് റെഡ് ഐ സര്‍വിസുകള്‍ തുടങ്ങും. എ.ഐ 883 വിമാനം ഡല്‍ഹിയില്‍നിന്ന് രാത്രി 10ന് പുറപ്പെട്ട് 12.35ന് ഗോവയില്‍ എത്തും. തിരിച്ച് എ.ഐ 884 വിമാനം പുലര്‍ച്ച 1.15ന് പുറപ്പെട്ട് 3.40ന് ഡല്‍ഹിയിലെത്തും. എ.ഐ 547 വിമാനം ഡല്‍ഹിയില്‍നിന്ന് 9.15ന് പുറപ്പെട്ട് 12.30ന് കോയമ്പത്തൂരിലെത്തും. തിരിച്ച് എ.ഐ 548 വിമാനം കോയമ്പത്തൂരില്‍ നിന്ന് പുലര്‍ച്ചക്ക് ഒന്നിന് പുറപ്പെട്ട് നാലിന് ഡല്‍ഹിയിലെത്തും.
എ.ഐ 589 വിമാനം ബംഗളൂരുവില്‍നിന്ന് രാത്രി 12.30ന് പുറപ്പെട്ട് 2.35ന് അഹ്മദാബാദില്‍ എത്തും. തിരിച്ച് എ.ഐ 590 വിമാനം അഹ്മദാബാദില്‍നിന്ന് പുലര്‍ച്ച 3.05ന് പുറപ്പെട്ട് 5.25ന് ബംഗളൂരുവിലെത്തും. നിരക്കു കുറഞ്ഞ രാത്രി സര്‍വിസ് ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും ട്രാഫിക് കുരുക്കും ഒഴിവാക്കാനാകുമെന്ന് എയര്‍ ഇന്ത്യ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha