ഇന്ധനവിലയില്‍ കുറവ്, പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമായി
രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ 20 പൈസയുടെ കുറവ്. പെട്രോളിന് ലിറ്ററിന് 79.55 രൂപയും ഡീസലിന് 73.78 രൂപയുമാണ് ഡല്‍ഹിയിലെ ഇന്നത്തെ ചില്ലറ വില്‍പ്പന വില.
മുംബൈ നഗരത്തില്‍ പെട്രോളിന് 85.04 രൂപയിലും ഡീസലിന് 77.32 രൂപയിലുമാണ് വ്യാപാരം. നികുതി ഘടനയുടെ വ്യത്യാസം അനുസരിച്ച് സംസ്ഥാനങ്ങളുടെ വിലയില്‍ മാറ്റം ഉണ്ടാകും. രാജ്യന്തര എണ്ണ വിപണിയില്‍ ഉണ്ടായ മാറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലുള്ള ഇന്ധന വര്‍ധനവാണ് രാജ്യത്ത് ഉണ്ടായിരുന്നത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍
ഇന്ധനവിലയില്‍ 2.50 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിലയില്‍ ചെറിയ കുറവുണ്ടായെങ്കിലും ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha