സ്റ്റിയറിംഗ് തകരാറിനെ തുടര്‍ന്ന് മെഴ്സെഡിസ് ബെന്‍സ് സി ക്ലാസ് തിരിച്ചു വിളിക്കുന്നു
ഡെയിംലര്‍ എജി മെഴ്സെഡിസ് ബെന്‍സ് സി ക്ലാസ് കോംപാക്റ്റിന്റെ 2015 മോഡല്‍ വാഹനങ്ങള്‍ പിന്‍വലിക്കുന്നു. 10,509 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. കുറഞ്ഞ വേഗതയില്‍ ഓടിക്കുമ്പോള്‍ ചില കാറുകളില്‍ സ്റ്റിയറിംഗ് തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
അമേരിക്കയ്ക്കു പുറത്ത് ഇത്തരത്തിലുള്ള രണ്ട് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മെഴ്സെഡിസ് വക്താക്കള്‍ അറിയിച്ചു. സി300, സി400 എന്നീ മോഡലുകളിലാണ് തകരാര്‍ കണ്ടെത്തിയതെന്നും കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha