ഇടിഎഫിലൂടെ ബ്ലൂചിപ്പ് ഓഹരികളിലും നിക്ഷേപിക്കാം
നിക്ഷേപകര്‍ക്ക് ഇനി ഇടിഎഫിലൂടെയും ബ്ലൂ ചിപ്പ് ഓഹരികളില്‍ നിക്ഷേപം നടത്താം. ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍ആന്റ്ടി തുടങ്ങിയവയുടെയും ചില പൊതുമേഖല സ്ഥപാനങ്ങളുടേയും ഓഹരികളിലാണ് ഈ എക്‌സചേഞ്ച് ട്രേഡഡ് ഫണ്ട് നിക്ഷേപിക്കുക. 10-11 ഓഹരികളിലാകും പ്രധാനമായും നിക്ഷേപം. മൊത്തം 6,500 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം ആദ്യത്തോടെ ഇടിഎഫ് വിപണിയില്‍ ലിസ്റ്റ്‌ചെയ്യും.
യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്.യു.യു.ടി.ഐ.) വഴിയാണ് സര്‍ക്കാര്‍, സ്വകാര്യ കമ്പനികളില്‍ ഓഹരി പങ്കാളിത്തം വഹിക്കുന്നത്. ഐ.ടി.സി.യില്‍ 11.27 ശതമാനവും എല്‍ ആന്‍ഡ് ടിയില്‍ 11.66 ശതമാനവും ആക്‌സിസ് ബാങ്കില്‍ 11.61 ശതമാനവും ഓഹരിയാണ് ഇപ്പോഴുള്ളത്.
ഫണ്ട് മാനേജിങ് ഫീസിനത്തില്‍ ചുരുങ്ങിയ നിരക്കായിരിക്കും ഈടാക്കുക. വാര്‍ഷിക ഫീസ് 0.13 ശതമാനം മാത്രം. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫണ്ട് ഹൗസിനായിരിക്കും ഫണ്ട് നടത്തിപ്പിന്റെ ചുമതല.
ഈ സാമ്പത്തിക വര്‍ഷം ആദ്യം പൊതുമേഖല ഇടിഎഫ് വില്പനയിലൂടെ സര്‍ക്കാര്‍ 3,500 കോടി രൂപ സമാഹരിച്ചിരുന്നു. സെന്‍ട്രല്‍ പബ്ലിക് സെക്ടര്‍ എന്റര്‍പ്രൈസസ് ഇടിഎഫ് എന്നുപേരുള്ള ഫണ്ട് ഗോള്‍ഡ് മാന്‍ സാക്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha