മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ ഒരുങ്ങുന്നു
വമ്പന്‍ ഓഫറുകളുമായി വീണ്ടുമൊരു മെഗാ ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെലിന് ഗൂഗിള്‍ തയ്യാറെടുക്കുന്നു. 300 ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരികളെ പങ്കെടുപ്പിച്ചായിരിക്കും ഇത്തവണത്തെ \'ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍\'. 10 കോടി ഉപഭോക്താക്കളെ മേളയിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഗൂഗിളിന്റെ പ്രതീക്ഷ.
ഡിസംബര്‍ 10 മുതല്‍ 12വരെ നടക്കുന്ന മേളയില്‍ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥപാനങ്ങളോടൊപ്പം കണ്‍സ്യൂമര്‍ ഉത്പന്നം, എഫ്എംസിജി വിഭാഗങ്ങളിലെ നിര്‍മാതാക്കളും പങ്കെടുക്കും. ചെറുകിട വ്യാപാരികള്‍ വ്യാപകമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ബദലായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍തോതില്‍ പരസ്യം നല്‍കാനാണ് ഗൂഗിളിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രണ്ടാഴ്ച നീളുന്ന കാമ്പയിന്‍തന്നെ ഗൂഗിള്‍ ഒരുക്കിയിട്ടുണ്ട്.
മേളയ്ക്കിടയില്‍ നിരവധി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുവേണ്ടി സാംസങ്, ഫിലിപ്‌സ്, മോട്ടറോള തുടങ്ങിയ സ്ഥാപനങ്ങളുമായി ഈയാഴ്ച ചര്‍ച്ചനടത്തും. ഇത് മൂന്നാമത്തെ വര്‍ഷമാണ് ഗൂഗിള്‍ ഷോപ്പിങ് ഫെസ്റ്റിവെല്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha