തൊഴില്‍ വൈദഗ്‌ധ്യമില്ലായ്‌മ വ്യവസായ രംഗത്തെ വെല്ലുവിളിയെന്ന് ആനന്ദ് ശര്‍മ്മ
ഇന്ത്യയിലെ വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം തൊഴില്‍ വൈദഗ്‌ധ്യമില്ലായ്‌മയാണെന്ന് കേന്ദ്ര വ്യവസായ മന്ത്രി ആനന്ദ് ശര്‍മ്മ. നടപടിക്രമത്തിലെ കാലതാമസം വ്യവസായ വികസനത്തിന് തടസ്സമാകുന്നുണ്ട്. ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം എന്ന തീരുമാനം വ്യക്തമായ കാഴ്‌ചപ്പാടോടെയുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ വ്യവസായങ്ങള്‍ കടന്നു വരുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ സംസ്ഥാനങ്ങളിലെ വ്യവസായ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം താജ് വിവാന്റയിലാണ് യോഗം നടക്കുന്നത്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് റബ്ബര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. 20 ല്‍ നിന്ന് 34 ശതമാനമായാണ് തീരുവ വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ കോറിഡോര്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ആനന്ദ് ശര്‍മ അറിയിച്ചു.
https://www.facebook.com/Malayalivartha