കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി വീണ്ടും: 100 മാസംകൊണ്ട് പണം ഇരട്ടിക്കും
ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കിസാന്‍ വികാസ് പത്ര സമ്പാദ്യ പദ്ധതി സര്‍ക്കാര്‍ വീണ്ടും അവതരിപ്പിക്കുന്നു. 1000 രൂപയോ അവയുടെ ഗുണിതങ്ങളോ ആയി എത്ര വേണമെങ്കിലും നിക്ഷേപിക്കാം. 100 മാസംകൊണ്ട് (എട്ട് വര്‍ഷവും നാല് മാസവും) തുക ഇരട്ടിക്കും. 10,000 രൂപവരെയുള്ള പലിശയ്ക്ക് സ്രോതസില്‍നിന്ന് നികുതി പിടിക്കുകയില്ല.
തല്‍ക്കാലം പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പദ്ധതിയില്‍ ചേരാനാവുക. പൊതുമേഖല ബാങ്കുകള്‍വഴിയും ഉടനെ ഇതിന് സൗകര്യമൊരുക്കും. ഒരാളുടെ പേരിലോ കൂട്ടായോ നിക്ഷേപം നടത്താം. മറ്റുള്ളവരുടെ പേരിലേയ്ക്ക് മാറ്റാനും കഴിയും. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. നിക്ഷേപത്തിന്മേല്‍ ലോണെടുക്കാനും സാധിക്കും.
കൃഷിക്കാരെ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതി 2011ലാണ് നിര്‍ത്തലാക്കിയത്. സ്വര്‍ണം, വ്യാജ നിക്ഷേപപദ്ധതികള്‍ എന്നിവയില്‍നിന്ന് സാധാരണക്കാരെ അകറ്റുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.
പലിശനിരക്ക്
പലിശ നിരക്ക് പ്രകാരം കിസാന്‍ വികാസ് പത്ര നിലവിലുള്ള പദ്ധതികളേക്കാള്‍ ആകര്‍ഷകമല്ല. ചെറുകിട നിക്ഷേപ പദ്ധതികള്‍ക്കുള്ളതുപോലെ 8.7 ശതമാനം വാര്‍ഷിക പലിശയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. നിക്ഷേപിക്കുമ്പോഴോ നിക്ഷേപം പിന്‍വലിക്കുമ്പോഴോ നികുതിയിളവുകളുമില്ല.
https://www.facebook.com/Malayalivartha