ഐ.എന്‍.ജി വൈശ്യ ബാങ്കിനെ മഹീന്ദ്ര ഏറ്റെടുക്കുന്നു
ഐഎന്‍ജി വൈശ്യ ബാങ്കിനെ കൊടാക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കും. ഓഹരി കൈമാറ്റ ധാരണാടിസ്ഥാനത്തിലാണ് ഐഎന്‍ജി വൈശ്യയെ മഹീന്ദ്ര ഏറ്റെടുക്കുന്നത്. ഇതതനുസരിച്ച് ഐഎന്‍ജി വൈശ്യയുടെ ഓഹരി ഉടമകള്‍ക്ക് ഓരോ ആയിരം ഓഹരിക്കും കൊടാക് മഹീന്ദ്രയുടെ 725 ഓഹരികള്‍ ലഭിക്കും. അതായത് കൊടാക് മഹീന്ദ്ര ബാങ്ക് ഐഎന്‍ജി വൈശ്യയെ ഏറ്റെടുക്കുമ്പോള്‍ ഐഎന്‍ജി വൈശ്യം ഓഹരി ഉടമകള്‍ക്ക് കൊടാക് മഹീന്ദ്രയുടെ ഓഹരികളാണ് പകരമായി ലഭിക്കുക.
രണ്ടു സ്ഥാപനങ്ങളുടെയും ഓഹരി ഉടമകള്‍, റിസര്‍വ് ബാങ്ക്, കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ എന്നിവയുടെ അനുമതി ഏറ്റെടുക്കല്‍ കരാറിന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഏറ്റെടുക്കല്‍ വാര്‍ത്തയെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഇന്നലെ ഐ എന്‍ജി വൈശ്യാ ഓഹരികള്‍ 7.15 ശതമാനവും കൊടാക് മഹീന്ദ്ര ഓഹരികള്‍ 7.28 ശതമാനവും മുന്നോട്ടു കുതിച്ചു.
https://www.facebook.com/Malayalivartha