വാഹനങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി
ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പ്രീമിയം കൂടി. ഈ വാഹനങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമാണ് കൂട്ടിയത്. ഈ മാസം മതലുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തിന് കൂടുതല്‍ തുക നല്‍കേണ്ടി വരും.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലെപ്മെന്റ് അതോറിറ്റിയുടെ അനുമതിയോടെയാണ് പ്രീമിയം നിരക്ക് വര്‍ദ്ധിപ്പിച്ചത്. പണപ്പെരുപ്പം, ക്ലെയിം, സെറ്റില്‍മെന്റ് ചരിത്രം എന്നിവ നോക്കിയാണ് നിരക്കുകള്‍ കൂട്ടിയത്.
https://www.facebook.com/Malayalivartha