വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ നികുതിയിളവ് ആഭരണങ്ങള്‍ക്ക് മാത്രം
വിദേശത്ത് നിന്നും വരുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിന്, ആഭരണങ്ങള്‍ക്ക് മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. എന്നാല്‍ വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്റ്റഡഡ് ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, ബിസ്‌കറ്റ്, ബാര്‍ എന്നിവയ്‌ക്കൊക്കെ നികുതി നല്‍കേണ്ടതുണ്ട്.
പുതിയ കേന്ദ്ര നിയമനുസരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തിയിരുന്നു. സ്‌ത്രീകള്‍ക്ക് ഒരുലക്ഷം രൂപയുടേയും പുരുഷന്മാര്‍ക്ക് അന്‍പതിനായിരം രൂപയുടേയും സ്വര്‍ണം കൊണ്ടുവരാനുള്ള അനുമതി നല്‍കിയിരുന്നു.
ഒരുവര്‍ഷം വിദേശത്ത് താമസിച്ച് മടങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍ സ്റ്റഡഡ് ആഭരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍ള്‍, ബിസ്‌കറ്റ, ബാര്‍ എന്നിവയാണ് കൊണ്ടുവരുന്നതെങ്കില്‍ നികുതിയടയ്‌ക്കേണ്ടിവരും. ആഭരണങ്ങളായി കൊണ്ടു പോയാല്‍ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനും സമ്മര്‍ദത്തിനും വഴങ്ങിയാണ് പ്രവാസികള്‍ക്ക് നികുതി രഹിത സ്വര്‍ണത്തിന്‍െറ കാര്യത്തില്‍ ബജറ്റില്‍ ചെറിയ ഇളവ് അനുവദിക്കാന്‍ ധനമന്ത്രി പി. ചിദംബരം തയാറായത്. പുതിയ ഇളവ് ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു.
നികുതി ഇളവ് ആഭരണങ്ങള്‍ക്ക് മാത്രമാണെന്ന് അറിയാതെ നാണയങ്ങളുമായി പോകുന്ന നിരവധി പേര്‍ ഒരു പവന്‍ നാണയത്തിന് 2,000 രൂപ വിമാനത്താവളത്തില്‍ നികുതി അടക്കേണ്ടി വരും
https://www.facebook.com/Malayalivartha