പി.എഫ് തിരിച്ചെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുള്ള സംവിധാനം ഡിസംബറില്‍ തയ്യാറാകും. ഫണ്ട് പിന്‍വലിക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുകയാണ് ഇതോടെ. അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കാനാകുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അറിയിച്ചു.
ഏതാണ്ട് അഞ്ചുകോടി ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20-30 ശതമാനം വരെ അപേക്ഷകള്‍ ഓണ്‍ലൈനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴും ജോലി വിട്ടുപോകുമ്പോഴും ഒക്കെ പി.എഫുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്ലെയിമുകള്‍ക്കായി അപേക്ഷ പൂരിപ്പിച്ച് നേരിട്ട് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഓണ്‍ലൈനിലൂടെ അപേക്ഷിക്കുമ്പോള്‍ ഉപയോക്താക്കളുടെയും ഇ.പി.എഫ്.ഒ. ജീവനക്കാരുടെയും ജോലി ഭാരം കുറയും. പി.എഫ്. അക്കൗണ്ടും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ഇതുവഴി തട്ടിപ്പിനുള്ള അവസരം പരമാവധി കുറയ്ക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ സുതാര്യതയും ഇ.പി.എഫ്.ഒ. ഉറപ്പുനല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha