മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്ന് ആര്‍ബിഐ
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്ന് ആര്‍ബിഐ. നിശ്ചിത സമയം കഴിഞ്ഞിട്ടും മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ട് ഉടമകളില്‍ നിന്നും മാത്രമേ പിഴ ഈടാക്കാവൂ എന്നം ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
2015 ഏപ്രില്‍ ഒന്ന് മുതല്‍ ഈ പദ്ധതി നടപ്പിലാക്കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെയാണ് ബാങ്കുകള്‍ പിഴ ഈടാക്കുന്നത്.
വന്‍ തുക പിഴ ഈടാക്കിയശേഷമാണ് പലപ്പോഴും അക്കൗണ്ട് ഉടമകള്‍ ഇക്കാര്യം അറിയുന്നത്. ഇതേ കുറിച്ച് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ബി ഐ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha