ഇന്ത്യയിലേയ്ക്ക് ആലിബാബയുടെ നിക്ഷേപം വരുന്നു
ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനായ വ്യവസായിയുമായ ജാക്ക് മ ഇന്ത്യയെ ലക്ഷ്യമിടുന്നു. രാജ്യത്തെ കച്ചവട സാധ്യതകള്‍ വിലയിരുത്താന്‍ ഉന്നത സമിതിയെ ജാക്ക് നിയോഗിച്ചുകഴിഞ്ഞു. വിവിധ മേഖലകളില്‍ വന്‍തോതില്‍ പണം മുടക്കുകയാണ് ലക്ഷ്യം.
ചൈനയ്ക്കു പുറെക അതിവേഗം വളരുന്ന രാജ്യമായാണ് ജാക്കിന്റെ കണ്ണില്‍ ഇന്ത്യ. സുഗന്ധവ്യജ്ഞനങ്ങള്‍, ചോക്ലേറ്റ്, ചായപ്പൊടി തുടങ്ങിയവയാണ് രാജ്യത്തെ മുന്‍നിര ഉത്പന്നങ്ങളായി അദ്ദേഹം കാണുന്നത്. ആലിബാബ വഴി നാല് ലക്ഷം ചൈനക്കാര്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്നാണ് ജാക്കിന്റെ വിലയിരുത്തല്‍.
1999ല്‍ തുടങ്ങിയ ആലിബാബ അടുത്തിടെയാണ് യുഎസ് സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. 2500 കോടി ഡോളറാണ് ജാക്കിന്റെ നിലവിലുള്ള ആസ്തി.
https://www.facebook.com/Malayalivartha