പെട്രോള്‍ വില രണ്ടുരൂപവരെ കുറഞ്ഞേക്കും
പെട്രോള്‍ വില ലിറ്ററിന് ഒന്നര രൂപ മുതല്‍ രണ്ടുരൂപവരെ കുറഞ്ഞേക്കും. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീണ്ടും കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ സാഹചര്യമൊരുങ്ങുന്നത്. വില നിയന്ത്രണം നീക്കിയ സാഹചര്യത്തില്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും എണ്ണക്കമ്പനികള്‍ പെട്രോള്‍ വില പുനഃപരിശോധിക്കാറുണ്ട്. ഇതിനുമുമ്പ് ഏപ്രില്‍ 15ന് ലിറ്ററിന് ഒരുരൂപ കുറച്ചിരുന്നു. അതിന് മുമ്പ് ഈ മാസം ഒന്നിന് വിലയില്‍ ലിറ്ററിന് 85 പൈസയുടെ കുറവ് വരുത്തിയിരുന്നു. മാര്‍ച്ച് 16ന് ലിറ്ററിന് രണ്ടുരൂപയും കുറച്ചു. എന്നാല്‍ അതിനു തൊട്ടുമുമ്പ് മാര്‍ച്ച് രണ്ടിന് ഒരുരൂപ 40 പൈസയും ഫിബ്രവരി 16ന് ഒന്നര രൂപ വില വര്‍ധിപ്പിക്കുകയും ചെയ്തു.പുതിയ വില മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരുമെന്ന് എണ്ണകമ്പനികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha