റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റമില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പ(റിപ്പോ)യുടെ പലിശനിരക്ക് എട്ട് ശതമാനമായി തുടരും. ബാങ്കുകളില്‍നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന വായ്പ (റിവേഴ്‌സ് റിപ്പോ) നിരക്ക് ഏഴു ശതമാനവുമായും ബാങ്കുകളുടെ കരുതല്‍ ധന അനുപാതം (സിആര്‍ആര്‍) നാലുശതമാനവുമായും തുടരും.
നിലവില്‍ റിപ്പോ നിരക്ക് എട്ടുശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴുശതമാനവും കരുതല്‍ ധനാനുപാതം നാലു ശതമാനവുമാണ്. എന്നാല്‍ അടുത്ത വര്‍ഷം പലിശയിനത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
നാണ്യപ്പെരുപ്പനിരക്ക് താഴ്ന്ന സാഹചര്യത്തില്‍ പലിശനിരക്കുകള്‍ കുറയ്ക്കുന്നതിന് ആര്‍ബിഐക്കുമേല്‍ വ്യവസായ മേഖലയുടേതിന് പുറമെ ധനമന്ത്രാലയത്തിന്റെയും ശക്തമായ സമ്മര്‍ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത കുറവാണെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha