എയര്‍ടെല്ലിന്റെ അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലകോം കമ്പനി ഭാരതി എയര്‍ടെല്‍ നഷ്ടത്തില്‍. 50 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനിക്ക് ഉണ്ടായത്. 509 കോടിയാണ് ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1006 ആയിരുന്നു. അറ്റാദായത്തിലെ കുറവിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ എയര്‍ടെല്ലിന് ഇടിവുണ്ടായിട്ടുണ്ട്. രാജ്യത്തെ മൊത്തം ടെലകോം വിപണിയുടെ 28.47 ശതമാനവും എയര്‍ടെല്ലിന്റെ കീഴിലാണ്. എന്നാല്‍ ദോഹയിലെ ഖത്തര്‍ ഫൗണ്ടേഷന്‍ എന്‍ഡോവ്‌മെന്റ് കമ്പനി എയര്‍ടെല്ലില്‍ 6800 കോടി നിക്ഷേപിക്കുമെന്ന് ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha