ഇസെഡ് കാറ്റഗറിയുള്ള മുകേഷ് അംബാനിയുടെ ഈ വര്‍ഷത്തെ ശമ്പളം 38.93 കോടി രൂപ, പക്ഷേ അദ്ദേഹം വാങ്ങിയത് 15 കോടി രൂപ മാത്രം
ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനും റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയന്‍മാനുമായി മുകേഷ് അംബാനിയുടെ ഈ വര്‍ഷത്തെ ശമ്പളം 38.93 കോടി രൂപ. പക്ഷെ 15 കോടി രൂപ മാത്രം ശമ്പളമായി മതിയെന്ന് മുകേഷ് അംബാനി. അതായത് അദ്ദേഹം വേണ്ടന്നു വച്ചത് 23.93 കോടി രൂപ. 2008-09 സാമ്പത്തിക വര്‍ഷം മുതലാണ് മുകേഷ് അംബാനി തന്റെ ശമ്പളം 15 കോടി രൂപയാക്കിയത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഈ പതിനഞ്ച് കോടി മാത്രം ശമ്പളം മതിയെന്നാണ് മുകേഷ് അംബാനി തീരുമാനിച്ചത്.
4.16 കോടിയാണ് മുകേഷ് അംബാനിയുടെ അടിസ്ഥാന ശമ്പളം. 60 ലക്ഷം രൂപ അലവന്‍സായി ലഭിച്ചു. വിരമിക്കല്‍ ആനുകൂല്യമായി 89 ലക്ഷവും 9.35 കോടി രൂപ കമ്മീഷന്‍ ഇനത്തിലും ലഭിച്ചു.
2007-08 വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കമ്പനി മേധാവി നേടുന്ന ഏറ്റവും വലിയ ശമ്പളം അദ്ദേഹത്തിനു ലഭിച്ചിരുന്നു. 44 കോടിയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. എന്നാല്‍ സാമ്പത്തിക മാന്ദ്യവും എതിര്‍പ്പുകളും കാരണം 2009ല്‍ അദ്ദേഹം തന്റെ ശമ്പളം 15 കോടിയിലൊതുക്കാന്‍ തീരുമാനിച്ചു.
റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ സി.ഇ.ഒ. കൂടിയാണ് ലോക സമ്പന്നരില്‍ ഒരാളായ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരന്‍ കൂടിയായാണ്. ഇന്ത്യന്‍ മുജാഹിദീന്റെ ഭീഷണിക്കത്ത് മുകേഷ് അംബാനിയുടെ ഓഫീസില്‍ കിട്ടിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുകേഷിന് അടുത്തിടെ ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.
രാജ്യത്ത് പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ്. ഇന്ത്യയിലെ ഈ സമ്പന്നനായി ഇസെഡ് കാറ്റഗറി നല്‍കുന്നത്. ശരാശരി 15 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിഷേധം വ്യാപകമായതോട സുരക്ഷയ്‌ക്കുള്ള പണം മുകേഷ്‌തന്നെ നല്‍കണമെന്നായി സര്‍ക്കാര്‍.
https://www.facebook.com/Malayalivartha