ഇന്ന് അക്ഷയ ത്രിതീയ, സ്വര്‍ണക്കടകളില്‍ വന്‍ തിരക്ക്, ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങിയില്ലെങ്കില്‍ മലയാളിക്ക് സംഭവിക്കുന്നതെന്ത്?
ഇന്ന് അക്ഷയ ത്രിതീയ. അതായത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നാണ് വയ്‌പ്പ്. അക്ഷയ ത്രിതീയ ദിവസം എന്തു കാര്യം ആരംഭിച്ചാലും പിന്നെ അക്കാര്യത്തിന് മുട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അതു കൊണ്ടാണത്രേ ആള്‍ക്കാര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നത്. ഭക്ഷണത്തിനു മുട്ടുണ്ടായാലും സ്വര്‍ണത്തിനു മുട്ടുണ്ടാവരുത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക് നോക്കിയാല്‍ ഇത്തരത്തിലൊരു ദിവസത്തെക്കുറിച്ച് കേട്ടു കേള്‍വി പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. നാട്ടുകാരെ കാണണമെങ്കില്‍ ഏതെങ്കിലും ജ്വല്ലറിയില്‍ പോയി നോക്കണം. പണക്കാര്‍ മുതല്‍ പലയിടങ്ങളില്‍ നിന്നായി പണം കടംവാങ്ങിയവര്‍ വരെ അവിടെയുണ്ടാകും.
പ്രധനമായും രണ്ട് കഥകളാണ് അക്ഷയ ത്രിതീയയുമായി ബന്ധപ്പെട്ട് കേട്ടുവരുന്നത്. കുചേലന്‍ തന്റെ ബാല്യകാല സുഹൃത്തായ ഭഗവാന്‍ കൃഷ്‌ണനെ നാളുകള്‍ക്കുശേഷം കാണാന്‍ പോയ ദിവസമാണ് അക്ഷയ ത്രിതീയ എന്നും അതല്ല പാഞ്ചാലി തന്റെ അക്ഷയ പാത്രത്തില്‍ നിന്നും സകലര്‍ക്കും ഭക്ഷണം നല്‍കിയ ദിവസമാണിതെന്നുമാണ് പറഞ്ഞു കേള്‍ക്കുന്ന കഥകള്‍.
ഈ ദിവസം എന്തു സല്‍ക്കര്‍മ്മം ചെയ്യാനും പറ്റിയ മുഹൂര്‍ത്തമാണെന്ന് പഴമക്കാര്‍ പറയുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാവരും അന്നേ ദിവസം ആഗ്രഹമില്ലെങ്കില്‍ പോലും സല്‍കര്‍മ്മങ്ങള്‍ ചെയ്‌തു വരുന്നു. ഇതിന്റെയിടയില്‍ സ്വര്‍ണം വാങ്ങല്‍ സല്‍ക്കര്‍മ്മം ആയത് എങ്ങനെയെന്ന് ആര്‍ക്കും മനസിലാകുന്നില്ല. വാങ്ങലല്ലല്ലോ കൊടുക്കലല്ലേ സല്‍ക്കര്‍മ്മം.
അടുത്തിടേയാണ്, ഈ അക്ഷയ ത്രിതീയയ്‌ക്ക് ഇത്രമേല്‍ പ്രശസ്‌തി കൈവന്നത്.
എന്തായാലും ഏതോ മൂലയില്‍ ക്ലാവു പിടിച്ചു കിടന്നിരുന്ന അക്ഷയ ത്രിതീയ എന്ന സംഭവത്തെ പൊടിതട്ടി തുടച്ചെടുത്തത് ജ്വല്ലറി ഉടമകളും, ടെലിവിഷന്‍ ചാനലുകളും ആണെന്നതില്‍ ആര്‍ക്കും സംശയമില്ല. അവര്‍ അങ്ങനെ ചെയ്‌തില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ.
https://www.facebook.com/Malayalivartha