1.5 കോടി അക്കൗണ്ടുമായി ജന്‍ധന്‍ യോജന ഗിന്നസ് റെക്കോഡിലേയ്ക്ക്
പ്രധാനമന്ത്രി ജന്‍ധന്‍ യോജന പ്രകാരം പുതുതായി തുറന്നത് 11.5 കോടി ബാങ്ക് അക്കൗണ്ടുകള്‍. ഇത് ഗിന്നസ് റെക്കോഡാണെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി 26നകം ഏഴരക്കോടി അക്കൗണ്ടുകള്‍ തുറക്കാനാണ് ലക്ഷ്യമിട്ടത്. ജനുവരി 17നുതന്നെ ലക്ഷ്യം കവിഞ്ഞ് 11.5 കോടി അക്കൗണ്ടുകള്‍ തുടങ്ങാന്‍ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചതാണ് ജന്‍ധന്‍ യോജന. സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങളെ പങ്കാളിയാക്കുന്ന ലോകത്തിലെ ഏറ്റവുംവലിയ സാമ്പത്തിക പദ്ധതിയാണിത്. ആഗസ്റ്റ് 28നാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.
21.02 കോടി വീടുകളില്‍ സര്‍വേ നടത്തി. നാലുമാസംകൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പുതിയ അക്കൗണ്ടുകളില്‍ 60 ശതമാനം ഗ്രാമീണ മേഖലയിലും 40 ശതമാനം നഗരപ്രദേശങ്ങളിലുമാണ്. ഇതില്‍ 51 ശതമാനവും വനിതകളുടെ പേരിലാണ്.
10 കോടി പേര്‍ക്ക് \'റൂപേ\' കാര്‍ഡുകള്‍ വിതരണംചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം പദ്ധതിയനുസരിച്ച് ഒരു ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതിനുപുറമേ അര്‍ഹരായവര്‍ക്ക് 30,000 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഉണ്ട്. മൊത്തം 9188 കോടിരൂപയാണ് ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ സ്വരൂപിച്ചത്. സര്‍ക്കാര്‍ സബ്‌സിഡികള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുവഴി വിതരണംചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ നവംബര്‍ 15 മുതല്‍ 1757 കോടി രൂപ പാചകവാതക സബ്‌സിഡിയായി നേരിട്ട് വിതരണം ചെയ്തിട്ടുണ്ട്. സബ്‌സിഡി നേരിട്ടുനല്‍കുന്ന 35 പദ്ധതികളില്‍ 19 എണ്ണം നടപ്പാക്കിത്തുടങ്ങി.
https://www.facebook.com/Malayalivartha