ബാങ്കുകള്‍ വെബ്സൈറ്റില്‍ പലിശ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക്
ബാങ്കുകള്‍ തങ്ങളുടെ വെബ്സൈറ്റില്‍ വായ്പാ പലിശ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഓരോ ബാങ്കിലെയും വായ്പാ പലിശ നിരക്ക് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തത ലഭിക്കാനും ഇടപാടുകള്‍ സുതാര്യമാകുന്നതും ലക്ഷ്യമിട്ടാണ് നിര്‍ദേശം.
ഓരോ ഇനം വായ്പകള്‍ക്കും ഈടാക്കുന്ന പ്രൊസസിംഗ് ചാര്‍ജും മൊത്തം ചാര്‍ജും ബാങ്കുകള്‍ ഇതൊടൊപ്പം വെബ്സൈറ്റില്‍ വ്യക്തമാക്കണം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് മുമ്പായി നിര്‍ദേശം നടപ്പാക്കാനാണ് റിസര്‍വ് ബാങ്ക് ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha