സാമ്പത്തിക അസ്ഥിരത തുടര്‍ന്നാല്‍ റേറ്റിംഗ് കുറക്കുമെന്ന് മുന്നറിയിപ്പ്
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ മുന്നറിയിപ്പ്. സാമ്പത്തിക അസ്ഥിരത ഇത്തരത്തില്‍ തുടര്‍ന്നാല്‍ റേറ്റിംഗ് കുറക്കുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്റ് പുവേര്‍സ്(എസ് ആന്റ് പി) മുന്നറിയിപ്പ് നല്‍തിയിരിക്കുന്നത്. ഇത് മറികടക്കാന്‍ പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും എസ് ആന്റ് പി നിര്‍ദേശിച്ചു. നിലവിലെ ഇന്ത്യയുടെ റേറ്റിംഗ് ബിബിബി മൈനസില്‍ നിലനിര്‍ത്തിക്കൊണ്ടാണ് എസ് ആന്റ് പി കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഏറ്റവും കുറഞ്ഞ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡാണ് ബിബിസി മൈനസ് . റേറ്റിംഗ് ഇനിയും താഴ്‌ത്തിയാല്‍ ജങ്ക് ഗ്രേഡായ ബിബിയായിരിക്കും ഇന്ത്യയുടെ റേറ്റിംഗ്. കഴിഞ്ഞ മാസം ധനമന്ത്രാലയം എസ് ആന്റ് പിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ റേറ്റിംഗ് ഉയര്‍ത്തണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
https://www.facebook.com/Malayalivartha