കല്യാണ്‍ ജ്വല്ലേഴ്സിന് എമേര്‍ജിംഗ് കേരള പുരസ്കാരം
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡിനു ഡിസി മീഡിയ നല്കുന്ന എമേര്‍ജിംഗ് കേരള അവാര്‍ഡ് കല്യാണ്‍ ജ്വല്ലേഴ്സിന്.
ബ്രാന്‍ഡ് ഇമേജ്, സ്വീകാര്യത, പ്രശസ്തി എന്നിവ പരിഗണിച്ച് ഏറ്റവും സ്വാധീനമുള്ള പത്തു ബ്രാന്‍ഡുകളെ തെരഞ്ഞെടുത്തതില്നിന്നാണ് കല്യാണ്‍ ജ്വല്ലേഴ്സിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനുവേണ്ടി മാര്‍ക്കറ്റിംഗ് ഹെഡ് അനൂപ് മുകുന്ദന് എക്സൈസ് മന്ത്രി കെ. ബാബുവില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
അഭിമാനകരമായ നിമിഷമാണിതെന്നു കല്യാണരാമന് പറഞ്ഞു. ഉപയോക്താക്കള്‍ നല്കുന്ന വിശ്വാസത്തിന്റെ മറ്റൊരു തെളിവാണ് ഈ അവാര്‍ഡ്.
ഡിസിഎസ് മാറ്റിലെ അക്കാദമിക് വിദഗ്ധരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്റ് കേരളത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലായിരുന്നു അവാര്‍ഡ് ജേതാക്കളുടെ പട്ടിക തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha