ഐഫോണ്‍ വില്‍പനയില്‍ ആപ്പിളിന്റെ ലാഭം 1800 കോടി ഡോളര്‍
കോര്‍പ്പറേറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആപ്പിള്‍ 1800 കോടി ഡോളര്‍ ലാഭം നേടി. ചൈനയിലെ ഐഫോണ്‍ വില്‍പനയില്‍ 70 ശതമാനം ഉയര്‍ച്ചയുണ്ടായതാണ് റെക്കോഡ് നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ഇത്രയും ലാഭം നേടുന്നത്. ലാഭം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ഓഹരിവില അഞ്ച് ശതമാനം ഉയര്‍ന്ന് 114.90 ഡോളറിലെത്തി.
ആഗോള തലത്തില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി ഇത്രയും ലാഭമുണ്ടാക്കുന്നത് ആദ്യമായാണെന്ന് എസ്ആന്റ്പി അനലിസ്റ്റ് ഹൊവാര്‍ഡ് സില്‍വര്‍ബ്ലാറ്റ് പറയുന്നു. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 7.54 കോടി ഐ ഫോണുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സമയത്താകട്ടെ 5.76 കോടി ഐ ഫോണുകളാണ് വിറ്റുപോയത്. പുതിയ ഉത്പന്നമായ ആപ്പിള്‍ വാച്ച് ഏപ്രിലില്‍ പുറത്തിറക്കുമെന്ന് സിഇഒ ടിം കുക്ക് വെളിപ്പെടുത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha