സംസ്ഥാന സഹകരണ ബാങ്ക് എ.ടി.എം തുറന്നു
സഹകരണ ബാങ്കിംഗ് രംഗത്ത് സംസ്ഥാനത്തെ ഏക ഷെഡ്യൂള്‍ഡ് ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ 100ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ശതാബ്ദിയോട് അനുബന്ധിച്ച്, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറുമായി (എസ്.ബി.ടി) സഹകരിച്ച് നടപ്പാക്കിയ എ.ടി.എമ്മിന്റെ ഉദ്ഘാടനം മന്ത്രി സി.എന്‍. ബാലകൃഷ്ണന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കുര്യന് ജോയി അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. രവീന്ദ്രന് സംബന്ധിച്ചു. എസ്.ബി.ടിയുമായി ചേര്‍ന്ന് വ്യാപകമായി എ.ടി.എം ശൃംഖല നടപ്പാക്കാനാണ് സഹകരണ ബാങ്കിന്റെ തീരുമാനം.
https://www.facebook.com/Malayalivartha