നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍.ബി.ഐ വായ്പാനയം പ്രഖ്യാപിച്ചു
മുഖ്യ ബാങ്ക് നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് വായ്പാനയം പ്രഖ്യാപിച്ചതോടെ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാവില്ല. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോള്‍ നല്‍കേണ്ട പലിശയായ റിപ്പോ നിരക്ക് 7.75 ശതമാനമായും വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടമെടുക്കുമ്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.75 ശതമാനവുമായി തുടരും. കരുതല്‍ ധനാനുപാതവും നാലു ശതമാനമായി തുടരും. അതേസമയം ബാങ്കുകള്‍ ബോണ്ടുകളില്‍ സൂക്ഷിക്കേണ്ട നിക്ഷേപമായ സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്.എല്‍.ആര്‍) അര ശതമാനം കുറച്ച് 21.5 ശതമാനമാക്കി. ഇതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക വായ്പ നല്‍കാനാവും.
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 0.1 ശതമാനമായും ചില്ലറ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5 ശതമാനമായും നില്‍ക്കുന്ന സാഹചര്യത്തിലാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കേണ്ടെന്ന് ആര്‍.ബി.ഐ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha