ടാറ്റ മോട്ടോഴ്‌സിന്റെ സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് ബോള്‍ട്ട് കേരള വിപണിയില്‍
ബാള്‍ട്ട് എന്ന പേരില്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ പുതിയ സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് കേരളത്തിലെ നിരത്തുകളിലുമെത്തി. 4.62 ലക്ഷം രൂപയാണ് ബോള്‍ട്ടിന്റെ റെവോട്രോണ്‍ (പെട്രോള്‍) 1.2 ടി മോഡലിന് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. ഡീസല്‍ മോഡലിന് വില 5.71 ലക്ഷം രൂപ.
മികച്ച കാറുകള്‍ ഉപയോക്താക്കള്‍ക്കു നല്കണമെന്ന ലക്ഷ്യത്തോടെയാണ് സ്‌പോര്‍ട്ടി ഹാച്ച്ബാക്ക് വിഭാഗത്തില്‍ ബോള്‍ട്ട് കാര്‍ വിപണിയിലിറക്കുന്നത്. ഇന്ത്യ, ബ്രിട്ടണ്‍, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള ടാറ്റയുടെ സംഘം രൂപപ്പെടുത്തിയതാണ് ബോള്‍ട്ട്.
ഒട്ടേറെ പുതിയ സേവനപരിപാടികളും ബോള്‍ട്ട് അവതരിപ്പിക്കുന്നുണ്ട്. മൂന്നു വര്‍ഷം വരെ അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ വാറന്റി, മൂന്നു വര്‍ഷം വരെ 24ഃ7 റോഡ്‌സൈഡ് അസിസ്റ്റന്‍സ് സര്‍വീസ് എന്നിവ അതില്‍പ്പെടുന്നു. ആദ്യത്തെ മൂന്നു സര്‍വീസുകള്‍ (30,000 കിലോമീറ്റര്‍ വരെ അല്ലെങ്കില്‍ രണ്ടു വര്‍ഷം) സൗജന്യമായിരിക്കും.
വെനീഷ്യന്‍ റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, പ്ലാറ്റിനം സില്‍വര്‍, സ്‌കൈ ഗ്രേ, ഡ്യൂണ്‍ ബീജ് എന്നിങ്ങനെ അഞ്ച് നിറങ്ങളിലായി എക്‌സ്ഇ, എക്‌സ്എം, എക്‌സ്എംഎസ്, എക്‌സ്ടി എന്നീ നാലു ട്രിമ്മുകളില്‍ ബോള്‍ട്ട് ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ട്്. പരീക്ഷണ സാഹചര്യങ്ങളില്‍ റെവോട്രോണ്‍ 1.2 ടി-ക്ക് ലിറ്ററിന് 17.57 കിലോമീറ്ററും ഡീസല്‍ എന്‍ജിന് ലിറ്ററിന് 22.95 കിലോമീറ്ററും മൈലേജ് ലഭിക്കും.
https://www.facebook.com/Malayalivartha