ഇന്‍ഫോസിസിസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് വീണ്ടും, ഇപ്പോഴത്തേത് 582 കോടി
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് നികുതിയടക്കാത്തതിന്റെ പേരില്‍ ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 2009ല്‍ ഇന്‍ഫോസിസ് 582 കോടിരൂപ അടയ്‌ക്കാനുണ്ടെന്നു കാണിച്ചുള്ള നോട്ടീസാണ് അയച്ചിരിക്കുന്നത്.
2005 മുതല്‍ 2008 വരെയുള്ള നാലു വര്‍ഷങ്ങളിലായി 1175 കോടിയുടെ നോട്ടീസ് നേരത്തെ കിട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് 582 കോടിയുടെ നോട്ടീസും കിട്ടിയത്. എന്നാല്‍ ആദായ വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്യുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. വിദേശത്തുള്ള ഉഭഭോക്താക്കളുടെ സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചതുവഴിയുണ്ടായ നേട്ടത്തിനും നികുതിയടയ്‌ക്കണമെന്നാണ് ആദായവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ജനുവരിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമായാണ് ആദായവകുപ്പിന്റെ ഈ നോട്ടീസെന്നും കമ്പനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha