എല്‍ഐസിയുടെ നിക്ഷേപം പൊതുമേഖലാ ഓഹരികളിലേക്ക്
പൊതുമേഖലാ കമ്പനികളുടെ ഓഹരികളിലുള്ള നിക്ഷേപം വര്‍ധിപ്പിക്കുന്നതോടൊപ്പം എല്‍ഐസി സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നു വര്‍ഷമായി സര്‍ക്കാരിതര കമ്പനികളിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സര്‍ക്കാരിതര കമ്പനികളിലെ എല്‍ഐസി ഓഹരി പങ്കാളിത്തം 3.9 ശതമാനമായി കുറഞ്ഞു.
2011 ഡിസംബര്‍ പാദത്തിലെ 4.6 ശതമാനം നിക്ഷേപത്തിനും 2012 ജൂണ്‍ പാദത്തിലെ 5.3 ശതമാനത്തിനും ഒടുവിലായാണ് എല്‍ഐസി 3.9 ശതമാനം ഓഹരികളിലേക്കെയിരിക്കുന്നത്. 2014 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം ഏഴു ശതമാനമായി ഉയര്‍ന്നു. 2011 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ പങ്കാളിത്തം 4.4 ശതമാനമായിരുന്നു.
https://www.facebook.com/Malayalivartha