ലോക സമ്പന്നരില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് മുന്നില്‍
ലോകത്തിലെ അതിസമ്പന്നരില്‍ ഏറ്റവും മുന്നില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. 8,600 കോടി ഡോളറിന്റെ (ഏകദേശം 5.25 ലക്ഷം കോടി രൂപ) ആസ്തിയാണ് ബില്‍ഗേറ്റ്‌സിനുള്ളത്. ചൈന ആസ്ഥാനമായ ഹുറൂണ്‍ മാസിക തയ്യാറാക്കിയ 2015ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് ബില്‍ഗേറ്റ്‌സ് ഒന്നാമതെത്തിയത്.
മെക്‌സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് സ്ലിമ്മിന് (8,300 കോടി ഡോളര്‍) രണ്ടാം സ്ഥാനവും വാറന്‍ ബഫറ്റിന് (7,600 കോടി ഡോളര്‍) മൂന്നാം സ്ഥാനവുമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ മുന്നിലുള്ളത്. 1.2 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് മുകേഷിനുള്ളത്. സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്വി 1.02 ലക്ഷം കോടി രൂപയുമായി രണ്ടാമതെത്തി. പല്ലോണ്‍ജി മിസ്ത്രി, അസിം പ്രേംജി എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.
മലയാളികളില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് മുന്നില്‍. 20,000 കോടി രൂപയുടെ ആസ്തിയാണ് യൂസഫലിക്കുള്ളത്. ഇന്ത്യയിലെ സമ്പന്നരില്‍ 14ാം സ്ഥാനത്താണ് അദ്ദേഹം. ആഗോള പട്ടികയില്‍ 330ാം സ്ഥാനത്തും. കല്യാണ്‍ ജ്വല്ലറിയുടെ ടി.എസ്. കല്യാണരാമന്‍ (9,000 കോടി രൂപ), മുത്തൂറ്റ് ജോര്‍ജ് (6,600 കോടി), ജോയ് ആലുക്കാസ് (6,000 കോടി) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍. ആഗോള പട്ടികയില്‍ കല്യാണ രാമന് 1264ഉം മുത്തൂറ്റ് ജോര്‍ജിന് 1759ഉം ജോയ് ആലുക്കാസിന് 1911ഉം സ്ഥാനങ്ങളാണുള്ളത്.
ബ്രിട്ടനെയും റഷ്യയെയും പിന്തള്ളി കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ബ്രിട്ടന്റെ പിറകില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ആഗോള തലത്തില്‍ പട്ടികയിലെ 2,089 അതിസമ്പന്നരില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 41 പേര്‍ പരമ്പരാഗതമായി സമ്പന്നരും 56 പേര്‍ സ്വപ്രയത്‌നത്താല്‍ ഉയരങ്ങളിലെത്തിയവരും ആണ്. ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ആണ് സ്വപ്രയത്‌നത്താല്‍ പട്ടികയിലെത്തിയ ഏക ഇന്ത്യന്‍ വനിത.
https://www.facebook.com/Malayalivartha