ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 39343ലും നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11644ലിലുമെത്തി
ഓഹരി വിപണിയില്‍ ദീപാവലി ആഘോഷം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 39343ലും നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11644ലിലുമെത്തി. ബിഎസ്ഇയിലെ 697 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 612 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഞായറാഴ്ചയിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ 17 ശതമാനം നേട്ടമുണ്ടാക്കിയ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി ഇന്ന് വീണ്ടും 11 ശതമാനം ഉയര്‍ന്നു.
ടാറ്റ സ്റ്റീല്‍, വേദാന്ത, എംആന്റ്എം, ടിസിഎസ്, റിലയന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, മാരുതി സുസുകി, എല്‍ആന്റ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെലിന്റെ ഓഹരി വില മൂന്നുശതമാനം താഴന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, പവര്‍ഗ്രിഡ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലുമാണ്. ദീപാവലിയോടനുബന്ധിച്ച് തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായി.
https://www.facebook.com/Malayalivartha