സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ത്രൈമാസ ലാഭം 2910 കോടി
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2014 ഒക്‌ടോബര്‍-ഡിസംബര്‍ കാലത്ത് 2910 കോടി രൂപ ലാഭം നേടി. മുന്‍കൊല്ലം ഇതേ കാലത്തെക്കാള്‍ 30% വര്‍ധന.മൊത്തം കിട്ടാക്കടം മൊത്തം വായ്പകളുടെ 4.9% ആയി. മുന്‍കൊല്ലം 5.73% ആയിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 2.8% ആണ്.
പലിശ വരുമാനം 13777 കോടി രൂപയാണ്. മുന്‍കൊല്ലം ഇതേ ത്രൈമാസത്തെക്കാള്‍ 9.2% വര്‍ധന. മറ്റു വരുമാനങ്ങള്‍ 5238 കോടിയായി. വര്‍ധന 24.3%. മൊത്തം വരുമാനം 43784 കോടി രൂപ. മുന്‍കൊല്ലം 39068 കോടി ആയിരുന്നു. ബാങ്കിന്റെ ഓഹരി വില ഇന്നലെ 8% ഉയര്‍ന്നു.
https://www.facebook.com/Malayalivartha