ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 73 പോയന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 73 പോയന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 756 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടൈറ്റന്റെ ഓഹരി വില 7 ശതമാനം താഴ്ന്നു. പ്രതീക്ഷിച്ചതിലും കുറവ് അറ്റാദായം നേടിയതാണ് കമ്പനിയുടെ ഓഹരിയെ ബാധിച്ചത്. സെപ്റ്റംബര്‍ 30ല്‍ അവസാനിച്ച പാദത്തില്‍ 311.65 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, യുപിഎല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, വേദാന്ത, ഐഒസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha