ഒരു രൂപ കറന്‍സി നോട്ടുകള്‍ തിരിച്ചുവരുന്നു
കേന്ദ്രസര്‍ക്കാര്‍ 1994-ല്‍ അച്ചടി നിര്‍ത്തിയ ഒരു രൂപാ നോട്ടുകള്‍ തിരിച്ചുവരുന്നു. നാണ്യമുദ്രണ നിയമത്തിന് കീഴെയുള്ള നാണയങ്ങള്‍ക്ക് പകരമായി ഒരുരൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്കല്ല സര്‍ക്കാര്‍ നേരിട്ടാണ് അച്ചടിച്ചിരുന്നത്. അത് വീണ്ടും തുടങ്ങാനാണ് തീരുമാനം.
റിസര്‍വ് ബാങ്ക് രണ്ടു രൂപയുടെയും അഞ്ച് രൂപയുടെയും നോട്ടുകളുടെ അച്ചടി നിര്‍ത്താനൊരുങ്ങവെ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത് സര്‍ക്കാറും ബാങ്കും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണെന്ന് അഭ്യൂഹമുണ്ട്.
കാഴ്ചയില്‍ പുതിയ പരിഷ്‌കരണങ്ങളുമായാണ് പുതിയ ഒരു രൂപ നോട്ടിറങ്ങുക. ഇരുവശങ്ങള്‍ക്കും റോസും പിങ്കും ഇഴചേര്‍ന്ന നിറമായിരിക്കും. മുഖഭാഗത്ത് അശോകചക്രവും, മധ്യഭാഗത്തായി ഒന്നെന്ന സംഖ്യയും. മറുവശത്ത് ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണ കപ്പലായ \'സാഗര്‍ സാമ്രാട്ടിന്റെ\' ചിത്രവും 15 ഇന്ത്യന്‍ ഭാഷകളില്‍ രൂപയുടെ മൂല്യവും രേഖപ്പെടുത്തിയിട്ടുണ്ടാകും.
https://www.facebook.com/Malayalivartha