ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഓട്ടോമേഷന്‍ ടെക്‌നോളജി കമ്പനിയായ പനായയെ ഏറ്റെടുത്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള കമ്പനിയെ 1,250 കോടി രൂപയ്ക്കാണ് ഇന്‍ഫോസിസ് സ്വന്തമാക്കിയത്. 2012 സപ്തംബറില്‍ സൂറിച്ച് ആസ്ഥാനമായുള്ള ലോഡ്സ്റ്റണ്‍ ഹോള്‍ഡിങ്‌സിനെ ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ ഏറ്റെടുക്കലാണിത്.
മേഴ്‌സിഡസ് ബെന്‍സ്, യൂണിലിവര്‍, കൊക്കകോള എന്നിവ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ക്ലൗഡ് അധിഷ്ഠിത ക്വാളിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് പനായ. ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള ചുവടുവെപ്പുമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha