ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സലില്‍ പരീഖിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നതാണ് ഓഹരി വിലയെ ബാധിച്ചത്.
ബ്രിട്ടാനിയ, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. സീ എന്റര്‍ടെയന്‍മെന്റ്, ഗെയില്‍, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha