ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍
തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍ 40495ലെത്തി. നിഫ്റ്റിയില്‍ 54 പോയന്റ് നേട്ടത്തില്‍ 11,926ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 589 ഓഹരികള്‍ നഷ്ടത്തിലുമാണ്. എസ്ബിഐയുടെ ഓഹരി രണ്ടുശതമാനത്തോളം നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍ ഓഹരി 1.5ശതമാനം ഉയര്‍ന്നപ്പോള്‍ വോഡഫോണ്‍ ഐഡിയ ഓഹരി 10 ശതമാനത്തോളം നഷ്ടത്തിലായി.
ഐഒസി, സിപ്ല, ബപിസിഎല്, ടൈറ്റന് കമ്പനി, എച്ച്ഡിഎഫ്സി, എന്‍ടിപിസി, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആന്റ്എം, ഐടിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha