ഓഹരി വിപണി നേട്ടത്തില്‍
വ്യാപാര ആരംഭത്തില്‍ 200 പോയിന്റ് നേട്ടത്തില്‍ കുതിച്ച ഓഹരി വിപണി രണ്ടാഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 41 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച സെന്‍സെക്സ് 29,135.88 പോയിന്റ് ഉയര്‍ന്നിരുന്നു. പലിശനിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷയാണ് വിപണിക്കു അനുകൂലമായത്.
നിഫ്റ്റി 3.85 പോയിന്റ് ഉയര്‍ന്ന് 8,809.35ല്‍ വ്യാപാരം നിര്‍ത്തി. അമിത ലാഭമെടുപ്പിനേത്തുടര്ന്ന് 30 ഓഹരികള്‍ ആദ്യപകുതിയില്‍ 29,083.40 പോയിന്റ് താഴ്ചയില്‍ സ്പര്‍ശിച്ചെങ്കിലും പിന്നീട് 29,325.35 ലേക്ക് ഉയരുകയായിരുന്നു. എഫ്.എം.സി.ജി., വാഹനഊര്ജ ഓഹരികള്‍ 40.95 പോയിന്റ് ഉയര്‍ന്നു. ഒ.എന്‍.ജി.സി, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്സ് എന്നീ ഓഹരികളുടെ വിപണിയിലെ പ്രകടനവും മികച്ചതായിരുന്നു.
https://www.facebook.com/Malayalivartha