ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 40,510 നിലവാരത്തില്‍
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. സെന്‍സെക്സ് ഓഹരികളില്‍ ഭാരതി എയര്‍ടെല്ലാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില 3 ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച എയര്‍ടെല്ലിന്റെ ഓഹരി എട്ട് ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.
എസ്ബിഐ ഓഹരി രണ്ട് ശതമാനം നേട്ടത്തിലാണ്. വേദാന്ത, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 0.8 ശതമാനം മുതല്‍ 1.4 ശതമാനംവരെ നേട്ടത്തിലാണ്. യെസ് ബാങ്ക്, എംആന്റ്എം, ഒഎന്‍ജിസി, ഗെയില്‍, കോള്‍ ഇന്ത്യ, സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫിസി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
യുസ്-ചൈന വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നപ്രതിക്ഷയില്‍ ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha