ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.. സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,913ലും.ഭാരതി എയര്‍ടെല്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാക്കി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 3.5 ശതമാനം ഉയര്‍ന്നു.
വേദാന്ത, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ വില്പന സമ്മര്‍ദത്തിലാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, എസ്ബിഐ, ഒഎന്‍ജിസി, യുപിഎല്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ 1.5ശതമാനംവരെയ ഉയര്‍ന്നു. എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് എന്നീ ഓഹരികളും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha