ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 155 പോയിന്റ് നേട്ടത്തില്‍
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്സ് 155 പോയിന്റ് നേട്ടത്തില്‍ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയിന്റ് ഉയര്‍ന്ന് 11,981ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 441 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്. 37 ഓഹരികള്‍ക്ക് മാറ്റമില്ല.ഐഒസി, പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്പിസിഎല്‍,റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍,ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐടിസി,ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.ഊര്‍ജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha