ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000 കടന്നു
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000 കടന്നു. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഐടി, ഫാര്‍മ, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്. സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് , ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, സണ്‍ ഫാര്‍മ,തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ 1.6 ശതമാനംവരെ നേട്ടത്തിലാണ്. ടിസിഎസ്, സണ്‍ ഫാര്‍മ, സീ എന്റര്‍ടെയന്‍മെന്റ്, എല്‍ആന്റ്ടി, ബിപിസിഎല്‍, യുപിഎല്‍,ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്,തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യപാരം നടക്കുന്നത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.50 ശതമാനവും 0.42 ശതമാനവും നേട്ടമുണ്ടാക്കി. യുഎസ് ഓഹരി സൂചികയായ വാള്‍ സ്ട്രീറ്റ് മികച്ച നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.
"
https://www.facebook.com/Malayalivartha